കാലടി: അസാം നൗഗോൺ സ്വദേശികളായ ഷറിഫുൾ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെ 21 ഗ്രാം ഹെറോയിനുമായി ചൊവ്വര തെറ്റാലി ഭാഗത്തുനിന്ന് കാലടി പൊലീസ് പിടികൂടി. 28 ന് രാത്രി ഇരുചക്രവാഹനത്തിൽ വില്പനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്. ബാഗിൽ രണ്ട് സോപ്പ് പെട്ടികൾക്കുള്ളിലായിരുന്നു ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. അസാമിൽ നിന്നാണ് ഇത് കൊണ്ടുവന്നത്.
ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ റെജിമോൻ, എ.എസ്.ഐമാരായ നൈജോ, ജിൻസൺ, പ്രസാദ്, പി.എ. അബ്ദുൾ മനാഫ്, സീനിയർ സി.പി.ഒമാരായ ബെന്നി ഐസക്, വർഗീസ് ടി .വേണാട്ട്, ടി.എ അഫ്സൽ, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |