SignIn
Kerala Kaumudi Online
Thursday, 22 May 2025 7.31 PM IST

കൽപ്പറ്റയിൽ ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനിൽ മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് ശുപാർശ

Increase Font Size Decrease Font Size Print Page
police

കൽപ്പറ്റ: പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് ഗോകുൽ സ്റ്റേഷനിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് പൊലീസ് മേധാവി ശുപാർശ ചെയ്‌തു. ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിക്ക് പിന്നാലെയാണ് നടപടി.

ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്‌സിംഗിന് ആഭ്യന്തര വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമായത്. ഗോകുലിന്റെ മരണത്തിൽ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തുകൊണ്ട് കത്ത് നൽകിയെന്നാണ് മറുപടിയിൽ പറയുന്നത്. ഗോകുലിന്റെ അസ്വാഭാവിക മരണത്തിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിരുന്നു. ഇതോടൊപ്പം സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെയും സമീപിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസന്വേഷിക്കുന്നത്.

സുഹൃത്തായ പെൺകുട്ടിയോടൊപ്പം കോഴിക്കോട് നിന്ന് കസ്റ്റഡിയിവെടുത്ത ഗോകുലിനെ പൊലീസ് സ്റ്റേഷന്റെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

TAGS: CASE DIARY, POLICE, CBI PROBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.