തിരുവനന്തപുരം: മുഖ്യ വനംമേധാവി ഡോ.ഗംഗാസിംഗ് ഇന്ന് വിരമിക്കും. 1988 ബാച്ചിലെ കേരള കേഡർ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഗംഗാസിംഗ് ഉത്തരാഖണ്ഡ് സ്വദേശിയാണ്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജേഷ് രവീന്ദ്രനെ മുഖ്യ വനംമേധാവിയാക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് സൂചന. 2023 ജൂലായ് 31നാണ് ഗംഗാസിംഗ് വനംമേധാവിയായി സ്ഥാനമേറ്റത്. 1991ൽ നോർത്ത് വയനാട് അസിസ്റ്റന്റ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററായി ജോലിയിൽ പ്രവേശിച്ചു. ഭാര്യ: ബിജിയ. മൂന്ന് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |