വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാറിന് അന്തിമ രൂപംനൽകുന്നതിലേക്ക് രാജ്യം വളരെയേറെ അടുത്തതായി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. ഇന്ത്യയുമായുള്ള ചർച്ചകൾ താരതമ്യേന സുഗമമാണ്. തങ്ങൾ ഒപ്പുവയ്ക്കുന്ന ആദ്യ വ്യാപാര കരാറുകളിൽ ഒന്ന് ഇന്ത്യയുമായിട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എന്നുണ്ടാകുമെന്ന് ബെസന്റ് വ്യക്തമാക്കിയിട്ടില്ല. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ രൂപം നൽകാനായേക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. യു.എസിലെ പകരച്ചുങ്കം ഒഴിവാക്കാനുള്ള വ്യാപാര കരാറുകളുടെ ചർച്ചയിൽ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും പുരോഗതി കൈവരിച്ചതായി ബെസന്റ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |