കാഞ്ഞങ്ങാട് : മികച്ച സഹകാരിയും സാംസ്‌കാരിക പ്രവർത്തകനും സാംസ്‌കാരിക കൂട്ടായ്മയായ ആർട്ട് ഫോറം , ഫ്രണ്ട്സ് ക്ലബ്ബ് തുടങ്ങിയ സാമൂഹ്യ സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്ന ചന്ദ്രൻ ആലാമി പള്ളി 28 വർഷത്തെ സേവനത്തിന് ശേഷം ഹൊസ്ദുർഗ് പബ്ലിക് സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും വിരമിച്ചു. സൊസൈറ്റി ഭരണസമിതിയും ജീവനക്കാരും ചേർന്ന് നൽകിയ യാത്രയയപ്പിൽ മുൻ പ്രസിഡന്റ് വി.നാരായണൻ ഉപഹാരം നൽകി. സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു . സൊസൈറ്റി സെക്രട്ടറി ഗായത്രി , മുൻ പ്രസിഡന്റുമാരായ പപ്പൻ കുട്ടമത്ത്, കെ.വി.ദാമോദരൻ, പി.രവീന്ദ്രൻ , സുരേന്ദ്രൻ , പി.കെ.വിനോദ് , ഡയറക്ടർമാരായ പി. ശ്രീകല, പ്രേംകുമാർ എന്നിവർ സംസാരിച്ചു. വിനോദ് സ്വാഗതവും ഗംഗാധരൻ നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ,പൊതുപ്രവർത്തകർ ,തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |