കണ്ണൂർ:കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും പന്ന്യന്നൂർ സി ഡി.എസിന്റെയും നേതൃത്വത്തിൽ കുടുംബശ്രീ സംരംഭമായ രുചിക്കൂട്ട് അരവ് കേന്ദ്രം തെക്കേ പന്ന്യന്നൂരിൽ പ്രവർത്തനമാരംഭിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഇ.വിജയൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർ എം.വിജയൻ, വാർഡ് മെമ്പർ കെ.ടി.കെ ശ്രീലത, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ.വിജിത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. വറുത്ത് അരച്ച സാമ്പാർ, ഇറച്ചി, മത്സ്യം, കാളൻ, കൂട്ടുകറി, പച്ചടി, വിവിധ കറിക്കൂടുകൾക്കുള്ള അരച്ച തേങ്ങ, ദോശ മാവ്, ഇഡ്ഡലി മാവ്, പത്തിരി മാവ്, അരി, ഉഴുന്ന് അരവുകളും ലഭിക്കും.
കല്യാണം, മറ്റ് സൽക്കാരം ആവശ്യങ്ങൾക്കും ഓർഡർ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |