ഉദുമ : ബാര തുളിച്ചേരി തറവാട് പുനപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി രാവിലെ 7.10 നും 9 മണിക്കും ഇടയിൽ അരവത്ത് കെ.യു.പത്മനാഭ തന്ത്രിയുടെ കാർമികത്വത്തിൽ വീരഭദ്ര പ്രതിഷ്ഠാ കർമ്മം നടന്നു. തുടർന്ന് ജീവകലശാഭിഷേകം, കലശാഭിഷേകം , മഹാചണ്ഡികാ ഹോമം , മഹാ ചണ്ഡിക ഹോമം പൂർണാഹുതി എന്നിവയും നടന്നു. തുടർന്ന് തുലാഭാരം, അന്നദാനം , അക്ഷരശ്ലോക സദസ്സ് എന്നിവമുണ്ടായിരുന്നു. വൈകിട്ട് കേളികൊട്ട്, തെയ്യം കൊടുക്കൽ എന്നിവയ്ക്ക് ശേഷം കുട്ടികളുടെ വിവിധകലാപരിപാടികൾ അരങ്ങേറി. രാത്രി വിവിധ തെയ്യങ്ങളുടെ തുടങ്ങലും മോന്തിക്കോലവും. ഇന്ന് രാവിലെ 5ന് കുറത്തിയമ്മയുടെ പുറപ്പാട്, 10ന് മുതിർന്ന തറവാട്ട് കുടുംബാംഗങ്ങളെ ആദരിക്കൽ, 11ന് വിഷ്ണു മൂർത്തിയുടെയും പടിഞ്ഞാറ്റ ചാമുണ്ഡിയുടെ പുറപ്പാടും അന്നദാനവും ഉച്ചയ്ക്ക് രണ്ടിന് ഗുളികൻ ദൈവത്തിന്റെ പുറപ്പാടും നടക്കും. വൈകിട്ട് 5 മണിക്ക് വിളക്കിലരിയോടെ കളിയാട്ട മഹോത്സവത്തിന് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |