25 വർഷങ്ങൾക്ക് മുമ്പ് താൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന് വെളിപ്പെടുത്തി നടി ഹീര രാജഗോപാൽ. തിരുട തിരുട, കാതൽകോട്ടെ, സതി ലീലാവതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഹാര. മലയാളത്തിൽ നിർണയം, മിന്നാമിനുങ്ങിനും മിന്നുകെട്ട്, ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങളിലെത്തി. 25 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച വ്യക്തി തന്നെ നിഷ്കരുണം വലിച്ചെറിഞ്ഞുവെന്നും അപവാദ പ്രചരണം നടത്തിയെന്നും അതിനെ തുടർന്നാണ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്നുമാണ് നടി തന്റെ ബ്ലോഗിൽ കുറിച്ചത്.
പ്രശസ്തനായ നടനെയാണ് സ്നേഹിച്ചത്. അയാൾക്ക് നട്ടെല്ലിൽ പരിക്ക് പറ്റി കിടന്നപ്പോൾ മുഴുവൻ സമയവും ഒപ്പം നിന്ന് ശുശ്രൂഷിച്ച തന്നെയാണ് ഒരു സുപ്രഭാതത്തിൽ വലിച്ചെറിഞ്ഞിട്ട് പോയതെന്ന് ഹീര പറയുന്നു. അയാൾ പോയതിന് ശേഷം താൻ മയക്കുമരുന്നിന് അടിമയാണെന്നും അമിതമായ ലൈംഗിക ആസക്തി ഉള്ളവളെന്നും മദ്യപാനിയെന്നും മുദ്രകുത്തി അപവാദ പ്രചരണം നടത്തിയെന്നും ഹീര വെളിപ്പെടുത്തി. താരത്തിന്റെ ആരാധകർ ഈ പ്രചാരണം ഏറ്റെടുത്തപ്പോൾ ഇനി ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയിലെത്തിയപ്പോഴാണ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതെന്നും നടി പറഞ്ഞു. 2025 ജനുവരിയിൽ ആർക്കൈവ് ചെയ്ത ബ്ലോഗ് പോസ്റ്റാണ് ഇപ്പോൾ ഹീര പങ്കുവച്ചത്.
പൊതുജനങ്ങൾക്കിടയിൽ എന്നെപ്പറ്റി വളരെ മോശമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നതിൽ അയാൾക്കും പങ്കുണ്ടായിരുന്നു. എന്റെ സ്‌നേഹം സ്വീകരിച്ച് ഞാൻ പിന്തുണച്ചു പ്രോത്സാഹിപ്പിച്ച ആൾ രാത്രി ഇരുണ്ടു വെളുത്തപ്പോൾ എങ്ങനെ ഒരു വില്ലനായി മാറിയെന്ന് മനസ്സിലായതേയില്ല. ഈ നടന്റെ ബോധമില്ലാത്ത ഫാൻസ് എനിക്കെതിരെ അപവാദപ്രചാരണവും അസഭ്യവർഷവും ചൊരിഞ്ഞ് എന്റെ അന്തസ്സിനെ ചോദ്യം ചെയ്ത് അപകീർത്തിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്. ഒരു സാഡിസ്റ്റായ അയാൾ എന്നെ കള്ളക്കേസിൽ കുടുക്കി. അമിതമായ ലൈംഗിക ആസക്തിയുള്ളവൾ, മാനസിക രോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിച്ചു. നിരന്തരം എന്നെ വേദനിപ്പിക്കുകയും അപവാദപ്രചരണങ്ങളുടെ ബലിയാടാക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ വീണ്ടും ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു.വെന്നും നടി വളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |