തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജുകളെ വിഷ്വൽ ആർട്ട് കോളേജുകളാക്കി കലാപഠനത്തെ അടിമുടി പരിഷ്കരിക്കണമെന്ന് ശുപാർശ. ഫൈൻ ആർട്സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാഡമിക് പ്രവർത്തനങ്ങളും പരിഷ്‌കരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച പ്രൊഫ. ശിവജി കെ. പണിക്കർ അദ്ധ്യക്ഷനായ കമ്മിഷനാണ് ശുപാർശകൾ കൈമാറിയത്. കമ്മിഷൻ റിപ്പോർട്ട് മന്ത്രി ആർ. ബിന്ദുവിന് പ്രൊഫ. ശിവജി കെ. പണിക്കർ കൈമാറി.
ബി.എഫ്.എ, എം.എഫ്.എ കോഴ്സുകൾ ബി.എ വിഷ്വൽ ആർട്സ് (ബി.വി.എ), എം.എ വിഷ്വൽ ആർട്സ് (എം.വി.എ) എന്നിങ്ങനെ നാമകരണം ചെയ്യണം. കെ.സി.എസ്. പണിക്കരുടെ നാമധേയത്തിൽ പുതിയൊരു കോളേജ് സ്ഥാപിക്കാനും ശുപാർശയുണ്ട്. ഉത്തര കേരളത്തിൽ പുതിയൊരു ഫൈൻ ആർട്സ് കോളേജ് ആരംഭിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളത്തിൽ പറഞ്ഞു. ശുപാർശകൾ വിശദമായി പരിശോധിച്ച് സമയബന്ധതിമായി തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസും പങ്കെടുത്തു. 11 അംഗങ്ങളുള്ള കമ്മിഷൻ മൂന്നുമാസത്തിനുള്ളിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |