ആലപ്പുഴ : ചെസ് അസ്സോസിയേഷൻ ഒഫ് കേരള അണ്ടർ 7 സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിൽ 5ൽ നാലര പോയിന്റ് നേടി തീർത്ഥ ജോതിഷ് രണ്ടാം സ്ഥാനം നേടി. ജൂൺ 4 മുതൽ 8 വരെ ഒഡീഷയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ തീർതഞ്ഞഥ കേരളത്തെ പ്രതിനിധീകരിക്കും.
വലിയഴീക്കൽ ചന്ദ്രവിലാസത്തിൽ ജോതിഷ് കുമാർ-റീജ ദമ്പതികളുടെ ഇളയ മകളായ തീർത്ഥ വലിയഴീക്കൽ ജി.എച്ച്.എസ്.എസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മൂത്ത സഹോദരി ജാനകി ജോതിഷ് അന്താരാഷ്ട്ര ഫിഡ റേറ്റിംഗിൽ വിമൺസ് വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനത്താണ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |