ന്യൂഡൽഹി: ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (സി.ഐ.എസ്.സി) മേധാവിയായ ലെഫ്റ്റനന്റ് ജനറൽ ജോൺസൺ പി. മാത്യു വിരമിച്ചു. സൗത്ത് ബ്ലോക്ക് പുൽത്തകിടിയിൽ സായുധ സേനകളുടെ ആചാരപരമായ ഗാർഡ് ഒഫ് ഓണർ നൽകി. സായുധസേനകളുടെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സി.ഐ.എസ്.സി പദവിയിൽ 2023 ഏപ്രിലിലാണ് നിയമിതനായത്. പ്രതിരോധ സൈബർ ഏജൻസി, പ്രതിരോധ ബഹിരാകാശ ഏജൻസി തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ നിർണായക സംഭാവനകൾ നൽകി. ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ്, മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി, നാഷണൽ ഡിഫൻസ് അക്കാഡമി എന്നിവയിലെ പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകി. പരംവിശിഷ്‌ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്‌ട സേവാ മെഡൽ, വിശിഷ്‌ട സേവാ മെഡൽ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂൾ പൂർവവിദ്യാർത്ഥിയാണ്. ഭാര്യ: അമ്പിളി ജോൺസൺ, മക്കൾ: അശ്വിൻ, ആരോൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |