പുത്തൻചിറ: 2024-25 സാമ്പത്തിക വർഷത്തിൽ മുണ്ടകൻ നെൽക്കൃഷി ചെയ്ത വില്ല്വമംഗലം പാടശേഖരത്തിൽ 17 കർഷകർ ദുരിതത്തിൽ. കൃഷി കൊയ്ത്ത് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ലിന്റെ തുക ലഭിക്കാൻ
കാത്തിരിക്കുകയാണ് കർഷകർ. കാനറ ബാങ്കിൽ അക്കൗണ്ടുള്ള കർഷകർക്കാണ് ഈ ദുരവസ്ഥ. മറ്റ് ബാങ്കുകളിൽ അക്കൗണ്ടുള്ള കർഷകർക്ക് പണം ലഭിച്ചു. കാനറ ബാങ്കും സപ്ലൈകോയും തമ്മിലുള്ള എഗ്രിമെന്റ് പുതുക്കാത്തതാണെന്ന് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്. ' നെൽ കർഷകർക്ക് പണം കിട്ടാത്തത് വളരെ ദുഃഖകരമാണെന്നും സപ്ലൈകോ അടിയന്തരമായി ഇടപെടണമെന്നും വില്ല്വമംഗലം പാടശേഖര സെക്രട്ടറി പി. സി. ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |