ചേർപ്പുങ്കൽ : ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് ചേർപ്പുങ്കൽ ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ടോയ്‌ലെറ്റ് ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു. ജോസ്‌മോൻ മുണ്ടയ്ക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. മാത്യു തെക്കേൽ, പ്രിൻസിപ്പൽ ഫാ. മാത്യു കുറ്റിയാനിക്കൽ, ഹെഡ്മാസ്റ്റർ ഷാജി വില്ലംകല്ലേൽ, ഗ്രാമപഞ്ചായത്ത് മെമ്പർ ബോബി മാത്യു, ചേർപ്പുങ്കൽ പള്ളി ട്രസ്റ്റി ബെന്നി കോട്ടേപ്പള്ളി, റെജിമോൻ ഐക്കര, പി.റ്റി.എ. പ്രസിഡന്റ് സജു സെബാസ്റ്റ്യൻ, ജോർജുകുട്ടി കോലന്നൂർ, സോജൻ വാരപ്പറമ്പിൽ, കെ.ബി. അജേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |