തളിപ്പറമ്പ്: കുടുംബശ്രീ ജില്ലാമിഷൻ അരങ്ങ് -2025 ജില്ലാ കലാമേള സംഘടകസമിതി യോഗം തളിപ്പറമ്പ് നഗരസഭാ കൗൺസിൽ ഹാളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം.കൃഷ്ണൻ മുഖ്യാഥിതിയായിരുന്നു. വൈസ് ചെയർമാന് കല്ലിങ്കൽ പദ്മനാഭൻ ,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി.റജുല , പി. പി.മുഹമ്മദ് നിസാർ , കൗൺസിലർമാരായ ഒ.സുഭാഗ്യം , വത്സരാജൻ സെക്രട്ടറി കെ.പി.സുബൈർ തുടങ്ങിയവർ പങ്കെടുത്തു . ജില്ലാമിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ പരിപാടി വിശദീകരിച്ചു .തളിപ്പറമ്പ് സി.ഡി.എസ് മെമ്പർ സെക്രട്ടറി പി.പ്രദീപ് കുമാർ സ്വാഗതവും ചെയർപേഴ്സൺ രാജി നന്ദകുമാർ നന്ദിയും പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |