തിരുവനന്തപുരം: മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് 2015 ജൂൺ എട്ടിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ പ്രസംഗിച്ചതിന്റെ വീഡിയോ ഉൾപ്പെടുത്തിയാണ് സതീശന്റെ ഫേസ്ബുക്ക് പോസ്റ്ര്. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സതീശൻ വിട്ടു നിന്നതിന് പിന്നാലെയാണ് പോസ്റ്റ്.
'ഉമ്മൻ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജന ഹൃദയങ്ങളിൽ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു"- സതീശൻ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |