ന്യൂഡൽഹി: പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനാൽ ഒരു വർഷത്തേക്ക് 600 മില്യൺ ഡോളർ അധിക ചെലവുമെന്നതിനാൽ നഷ്ടപരിഹാര പദ്ധതി വേണമെന്ന് എയർ ഇന്ത്യ. നഷ്ടപരിഹാര പദ്ധതി തേടി എയർ ഇന്ത്യ കേന്ദ്ര സർക്കാരിന് കത്തയച്ചെന്നാണ് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ ഇന്ത്യയുടെ നയതന്ത്ര നടപടികളെത്തുടർന്നാണ് പാക് വ്യോമപാത അടച്ചത്. ഇതേ തുടർന്ന് ഇന്ത്യൻ വിമാനങ്ങൾക്ക് യാത്രാദൈർഘ്യം കൂടിയതും ഇന്ധനച്ചെലവ് വർദ്ധിച്ചതും ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |