സാന്റിയാഗോ: ചിലിയിലും അർജന്റീനയിലും ആശങ്ക സൃഷ്ടിച്ച് സുനാമി മുന്നറിയിപ്പ്. ഇന്നലെ ചിലിയുടെ തെക്കൻ തീരത്ത് കടലിൽ ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തുടർന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചിരുന്നു. രണ്ട് മണിക്കൂറിന് ശേഷം അധികൃതർ മുന്നറിയിപ്പ് പിൻവലിച്ചു.
ഇന്ത്യൻ സമയം വൈകിട്ട് 6.28ന് ഡ്രേക്ക് പാസേജ് മേഖലയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തെക്കേ അമേരിക്കയുടെ തെക്കേ അറ്റമായ കേപ് ഹോണിനും അന്റാർട്ടിക്കയ്ക്കും ഇടയിലെ സമുദ്ര ഭാഗമാണ് ഡ്രേക്ക് പാസേജ്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |