വൈക്കം: വൈക്കം തേജസ് നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കും യുവാക്കൾക്കുമായി അവധിക്കാല ഫുട്‌ബാൾ പരിശീലനം തുടങ്ങി. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ക്യാപ്ടൻ എ. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ആർ. സന്തോഷ് കുമാർ, ടി.വി.വിനോദ്, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ.സബിത, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ ശ്രീപാദം, ടി.കെ. വിജയൻ, സുനിൽ ബാലകൃഷ്ണൻ, പി.സെൽവ രാജൻ, കെ.ജെ. ഷാജിമോൻ, ജയശ്രീ പ്രദീഷ്, അമ്പിളി. ടി വിനോദ്, പരിശീലകൻ എ.ആഷിക് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |