കാഞ്ഞങ്ങാട് : അതിയാമ്പൂർ ബാലബോധിനി വായനശാല ആൻഡ് ഗ്രന്ഥാലയം 86ാം വാർഷികവും ബാലബോധിനി പുരസ്‌കാര സമർപ്പണവും ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം പബ്ലിക് റീഡിംഗ് റൂം ലൈബ്രറി പ്രവർത്തകർ പുരസ്‌കാരം ഏറ്റുവാങ്ങി 11111 രൂപയും പ്രശസ്തി പത്രവും ഉപഹാരവുമാണ് പുരസ്‌കാരം.നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. പി.അപ്പുക്കുട്ടൻ ആമുഖ പ്രഭാഷണം നടത്തി. അഡ്വ.കെ.രാജ്‌മോഹൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.പി.വി.കെ പനയാൽ, കെ.വി.കുഞ്ഞിരാമൻ, ഡോ.പി.പ്രഭാകരൻ, പി.കെ.നിഷാന്ത്, പി.എം.രാഘവൻ, എം.വേണുഗോപാൽ , എം.സേതു, എം. പുഷ്പലത, കെ.ഇന്ദിര, സി ശ്രീധരൻ, മധുസൂധനൻ എന്നിവർ സംസാരിച്ചു. എ.കെ.ആൽബർട്ട് സ്വാഗതവും എ.കെ.രസിക് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |