കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിൽ നൂറോളം ഗസ്റ്റ് ലക്ചറർമാരുടെ ഒഴുവുകളിലേക്ക് അപേക്ഷക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാം. ബി.എഡ് യോഗ്യത അഭിലഷണീയം. കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകൾ.ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, കായികപഠനം, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉറുദു, മനഃശാസ്ത്രം, സോഷ്യൽ വർക്ക്, സോഷ്യോളജി, തിയേറ്റർ, ട്രാൻസ്ലേഷൻ സ്റ്റഡീസ്, കംപാരിറ്റീവ് ലിറ്ററേച്ചർ, ആയുർവേദം, മ്യൂസിയോളജി എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ.യു.ജി.സി യോഗ്യതയുളള ഗസ്റ്റ് അദ്ധ്യാപകർക്ക് 35000 രൂപയാണ് പ്രതിമാസവേതനം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തരബിരുദം നേടിയവരെ മണിക്കൂർ അടിസ്ഥാനത്തിൽ താത്കാലിക അദ്ധ്യാപകരായിട്ട് പരിഗണിക്കും. അവർക്ക് പ്രതിമാസം 25000രൂപ വേതനം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി മേയ് 12വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി അതത് വകുപ്പ് മേധാവിക്ക് സർപ്പിക്കേണ്ട അവസാന തീയതി മേയ് 15. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് 500രൂപയും മറ്റ് വിഭാഗങ്ങൾക്ക് 750രൂപയുമാണ്. കൂടുതൽ വിവരങ്ങൾങ്ങൾ www.ssus.ac.inൽ
എം.എഫ്.എ പരീക്ഷാഫലം
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എഫ്.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: www.ssus.ac.in
കുസാറ്റിൽ അദ്ധ്യാപക നിയമനം
കൊച്ചി:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ദീൻദയാൽ ഉപദ്ധ്യായ് കൗശൽ കേന്ദ്രയിലെ അസിസ്റ്റന്റ് പ്രൊഫസർ കരാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിസിനസ് പ്രോസസ്, സോഫ്ട്വെയർ ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ബാങ്കിംഗ് ഫിനാൻസ് വിഭാഗങ്ങളിലാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 19.അപേക്ഷഫോമും വിശദാംശങ്ങളും http://recruit.cusat.ac.inൽ.രേഖകളുടെ ഹാർഡ്കോപ്പികൾ രജിസ്ട്രാർ ഓഫീസിൽ മേയ് 30നകം സമർപ്പിക്കണം.മൂന്ന് പോസ്റ്റിനും പ്രത്യേകം ഫീസടച്ച് വെവ്വേറെ അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |