മാഞ്ഞൂർ : ലക്ഷംകവല ചിറമുഴി റോഡ് വാർഡ് മെമ്പർ ആനിയമ്മ ജോസഫ് ചെയ്തു. കാൽനടയാത്രപോലും അസാദ്ധ്യമായിരുന്നു റോഡിൽ. വർഷങ്ങളായി 10 ഓളം വീടുകളിലേക്കുള്ള പൊതുവഴി കേസിലകപ്പെട്ട് കിടക്കുകയായിരുന്നു. വാർഡ് മെമ്പർ, സി.പി.എം നേതാക്കൾ എന്നിവർ ഇടപെട്ട് കക്ഷികളുമായി ചർച്ച നടത്തി ഒത്തുതീർക്കുകയായിരുന്നു. തൊഴിലുറപ്പ് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് യാഥാർഥ്യമാക്കിയത്. യുവജനക്ഷേമ ബോർഡ് ഉഴവൂർ ബ്ലോക്ക് കോർഡിനേറ്റർ ജിത്തു ജോയി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി കെ.എസ് ജോയി സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മറ്റി അംഗം റ്റി.ഒ ജോർജ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |