ചീമേനി: മുണ്ട്യ കളിയാട്ടത്തോടനുബന്ധിച്ചു സിപ്റ്റ ചീമേനി സംഘടിപ്പിക്കുന്ന ചീമേനി ഫെസ്റ്റിന് തിരിതെളിഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാനും കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എ.ജി അജിത്ത്കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ നളിനാക്ഷൻ, കെ. രാജൻ, മുഹമ്മദ് കൂളിയാട്, പി.കെ അബ്ദുൾ ഖാദർ, കെ. കരുണാകരൻ എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വച്ച് ഫെസ്റ്റ് ലോഗോ തയ്യാറാക്കിയ സ്റ്റെഫി ഭീമനടിയെ ഉപഹാരം നൽകി അനുമോദിച്ചു. ഫെസ്റ്റ് ജനറൽ കൺവീനർ പി.വി മോഹനൻ സ്വാഗതവും സംഘാടക സമിതി വർക്കിംഗ് ചെയർമാൻ സുഭാഷ് അറുകര നന്ദിയും പറഞ്ഞു. തുടർന്ന് ഉത്തര മേഖല കൈകൊട്ടിക്കളി മത്സരം അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |