കൊച്ചി: ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായി മൂന്നുതവണ ജയിൽശിക്ഷ അനുഭവിച്ച സ്ഥിരംകുറ്റവാളിയെ കാപ്പചുമത്തി നാടുകടത്തി. കണ്ണമാലി കല്ലുവീട്ടിൽ അലിയെയാണ് (അലൻ) ഒരു കൊല്ലത്തേക്ക് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പരിധിയിൽ പ്രവേശിക്കാൻ വിലക്കേർപ്പെടുത്തിയത്. ഈ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാലും അറസ്റ്റിലാകും. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മാത്രം ഏഴ് കേസുകളിൽ പ്രതിയാണ്. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയ് തയ്യാറാക്കിയ കാപ്പ റിപ്പോർട്ട് പ്രകാരമാണ് നാട് കടത്താൻ ഡി.
ഐ.ജി ഉത്തരവിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |