SignIn
Kerala Kaumudi Online
Friday, 20 June 2025 10.47 PM IST

അയ്യപ്പ ദർശനത്തിന് ദ്രൗപദി മുർമു കേരളത്തിൽ എത്തുന്നു,​ ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി

Increase Font Size Decrease Font Size Print Page
draupadi-murmu

തിരിവനന്തപുരം : ശബരിമല ദർശനത്തിനായി ദ്രൗപദി മുർമു കേരളത്തിൽ എത്തുന്നു. ആദ്യമായാണD ഒരു രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത്. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. മേയ് 19ന് രാഷ്ട്രപതി ശബരിമല ദർശനം നടത്തും. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡിന് രാഷ്ട്രപതി ഭവനിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.

ഇടവ മാസ പൂജയ്ക്കു വേണ്ടി ശബരിമല നട തുറക്കുന്ന വേളയിൽ രാഷ്ട്രപതി ദ്രൗപദി മുർമു എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു ലഭിച്ചിരുന്നു. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി താമസിക്കുക. രാഷ്ട്രപതിയുടെ സന്ദർശനത്തിനു ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ സംസ്ഥാന സർക്കാരിന് വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഈ പശ്ചാത്തലത്തിൽ വെർച്വൽ ക്യൂ ബുക്കിങ്ങിലുൾപ്പെടെ ദേവസ്വം നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്.

TAGS: DRAUPADI MURMU, SABARINALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.