പത്തനംതിട്ട: ശബരിമല മാളികപ്പുറം ക്ഷേത്രത്തിന് സമീപം പുതുതായി നിർമ്മിക്കുന്ന നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മം ജൂലായ് 13ന് നടക്കും. ഇതിന് മുന്നോടിയായി 11ന് വൈകിട്ട് 5ന് നടതുറക്കും. 11 മുതൽ നവഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകൾ നടക്കും. തന്ത്രി കണ്ഠരര് രാജീവരര് പ്രതിഷ്ഠാ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ജ്യോതിഷൻ പത്മനാഭ ശർമ്മ നിർദ്ദേശിച്ച സമയക്രമം അനുസരിച്ചാണ് പ്രതിഷ്ഠാ കർമ്മം നടത്തുന്നത്. ഇതിനായി തന്ത്രിയുടെ അനുമതിയോടെയാണ് പ്രത്യേകമായി മൂന്നു ദിവസം ക്ഷേത്രം തുറക്കുന്നത്. ദേവ പ്രശ്നത്തെ തുടർന്നാണ് മാളികപ്പുറത്ത് പുതിയ നവഗ്രഹക്ഷേത്രം നിർമ്മിക്കുന്നത്. അഞ്ചു വർഷമായി മുടങ്ങിക്കിടന്ന നിർമ്മാണ പ്രവൃത്തികൾ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് മുൻകൈയെടുത്താണ് ദ്രുതഗതിയിൽ പൂർത്തിയാക്കിയത്. പ്രതിഷ്ഠാ കർമ്മം പൂർത്തിയാക്കി 13ന് രാത്രി 10ന് നടയടയ്ക്കും. കർക്കടക മാസ പൂജകൾക്കായി 16ന് നടതുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |