തൃശൂർ : തൃശൂർ പൂരം ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങൾക്കൊന്നും തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൂടുതൽ പേർക്ക് വെടിക്കെട്ട് കാണാൻ സൗകര്യമൊരുക്കാമെങ്കിലും സാഹചര്യങ്ങൾ അനകൂലമായില്ലെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകാനിരിക്കേയാണ് കഴിഞ്ഞമാസം ഗുജറാത്തിൽ പടക്ക നിർമ്മാണശാലയിൽ വെടിക്കെട്ടപകടമുണ്ടാകുന്നത്. ഈ ഒരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ജനങ്ങളുടെ സുരക്ഷയ്ക്കുള്ളതാണ്. ജില്ലാ ഭരണകൂടത്തിന് പൂർണ ഉത്തരവാദിത്വം നൽകിക്കൊണ്ടാണ് നിലവിലെ ഇളവ്. ഭക്തജനങ്ങൾ സഹകരിച്ച് അച്ചടക്കത്തോടെ പൂരം കൊണ്ടുപോകാൻ സാധിച്ചാൽ വരും കൊല്ലം കൂടുതൽ ഇളവ് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |