അയത്തിൽ: ദേശീയ പണിമുടക്കിന് മുന്നോടിയായുള്ള ഇരവിപുരം മണ്ഡലം സംയുക്ത തൊഴിലാളി കൺവെൻഷൻ എ.ഐ.ടി.യു.സി കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി അയത്തിൽ സോമൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് മേഴ്‌സികുട്ടിയമ്മ ക്യാപ്ടനായും എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി അഡ്വ.ജി. ലാലു മാനേജരുമായിട്ടുള്ള പ്രചരണ ജാഥ മെയ് 13 ന് വൈകിട്ട് ചിന്നക്കടയിൽ എത്തിച്ചേരും. എം.എ. സത്താറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ സുരേഷ് ശർമ്മ സ്വാഗതവും അജയഘോഷ് നന്ദിയും പറഞ്ഞു. എ. നൗഷാദ്, എസ്. സൂരജ്, ഇന്ദ്രജിത്ത്, പത്മനാഭൻ, നാസിമുദീൻ, സന്തോഷ്, സോമനാഥപിള്ള, ടി.എ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |