തൊടുപുഴ: തൊടുപുഴ മുനിസിപ്പാലിറ്റിയും യൂണിറ്റി സോക്കർ ക്ലബ്ബും സംയുക്തമായി രാസലഹരിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി. മുൻസിപ്പൽ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. പുത്തൻ തലമുറയെ കളിക്കളങ്ങളിലേക്കും കലാസാംസ്‌കാരിക വേദിയിലേക്കും എത്തിക്കാൻ വേണ്ട സഹായങ്ങളുമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങിയാൽ യുവതലമുറ കലാകായിക സാംസ്‌കാരിക ലഹരിയിൽകൂടുതൽ അണിനിരക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാകായികസാംസ്‌കാരിക മേഖലകൾ നൽകുന്ന ലഹരിയുടെ കൂട്ടായ്മയിലേക്ക് അവരെ എത്തിക്കുവാൻ മറ്റെല്ലാ ചിന്തകളും മറന്ന് ഒരുമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് രമേശ് ചന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.എ സലിംകുട്ടി, ക്ലബ്ബ് ജനറൽ സെക്രട്ടറി പി.എ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |