കൊട്ടിയൂർ: അനധികൃതമായി അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ച് ക്ഷേത്രത്തിന്റെ കാര്യങ്ങൾ ദൃശ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ആചാരലംഘനം നടത്തിയെന്നാരോപിച്ച് കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കേളകം പൊലീസിൽ പരാതി നൽകി. ഉത്സവകാലത്തല്ലാതെ മനുഷ്യർക്ക് പ്രവേശനമില്ലാത്ത
അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ച് ക്ഷേത്രത്തിന്റെ അകവും പുറവും ചിത്രീകരിച്ച് ഭക്തജനങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങൾ ദൃശ്യമാദ്ധ്യമങ്ങൾ വഴി അമൽ സി എന്ന ഫേസ്ബുക്ക് പേജ് വഴി പുറം ലോകത്തേക്ക് എത്തിച്ച സംഭവത്തിലാണ് പരാതി. ക്ഷേത്ര ഭരണാധികാരികളോടോ, ഓഫീസ് സംവിധാനത്തോടോ യാതൊരു അനുമതിയും വാങ്ങാതെ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുകയും ക്ഷേത്രത്തിന്റെ പരിപാവനത നശിപ്പിക്കുന്ന രീതിയിൽ ആചാരലംഘനം നടത്തുകയും ചെയ്ത സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് അക്കരെ കൊട്ടിയൂരിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |