കാഞ്ഞങ്ങാട് : പഴയ കടപ്പുറം ബുസ്താനുൽ ആരിഫീൻ മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മസ്ജിദ് ശിലാസ്ഥാപനത്തിന്റെയും പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. മദ്രസക്ക് പാണക്കാട് മൂഈനലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി.നിർമ്മാണ കമ്മിറ്റി ചെയർമാർ കെ.ബി.കുട്ടി ഹാജി, അദ്ധ്യക്ഷത വഹിച്ചു. അസീസ് വി.കെ മങ്കയം, അബ്ദുല്ല ബനിയാസ് ഗേറ്റ് എന്നിവർ മുഖ്യാതിഥികളായി. എം.കെ. റഷീദ് ഹാജി, സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, എം.കെ.അബൂബക്കർ ഹാജി, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, മുഹമ്മദ് കുഞ്ഞി വൈറ്റ് ഹൗസ് , അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ, ,ശിഹാബ് മാസ്റ്റർ, ഹസൈനാർ , പി.മുഹമ്മദ്, കെ.പി.മുഹമ്മദ്കുഞ്ഞി, ഹാഷിം തങ്ങൾ, വി.വി.മുനീർ, ഹസൈനാർ മൂവാരിക്കുണ്ട് , നാസർ, കെ.കെ.അബ്ദുള്ള ഹാജി, അബ്ദുൾ റഹ്മാൻ തങ്ങൾ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി അബ്ദുൾ റഹ്മാൻ ഹാജി സ്വാഗതവും പി.എ.ഹമീദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |