കാഞ്ഞങ്ങാട്: പെരളം റെഡ് യംഗ് ക്ലബ്ബിന്റെ 53 ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. എ.ബിനു അദ്ധ്യക്ഷത വഹിച്ചു. ബാലൻ അടുക്കത്തിന്റെ ഫോട്ടോ അനാച്ഛാദനം സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.കെ.രാജ് മോഹൻ നിർവഹിച്ചു .കേരളോത്സവത്തിൽ നാടക മത്സരത്തിൽ ഏറ്റവും നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ട കാശിഷ് മുകേഷിനെ സി.പി.എം പുല്ലൂർ ലോക്കൽ സെക്രട്ടറി വി.നാരായണൻ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീത, പി.കുഞ്ഞുകേളു, ടി.ബിന്ദു, ടി.ഹരീഷ്, പി.നാരായണൻ, പി.ഹരീഷ് എന്നിവർ സംസാരിച്ചു. ടി.മനുഷ് സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |