കൊച്ചി: ഹൈക്കോടതിയിലെ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി അഡ്വ. ഒ.എം.ശാലിനയെ കേന്ദ്ര നിയമ മന്ത്രാലയം നിയമിച്ചു. ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്നത് ഡെപ്യൂട്ടി സോളിസിറ്റർ ജനറലാണ്. ആദ്യമായാണ് ഒരു വനിതയെ ഈ പദവിയിൽ നിയമിക്കുന്നത്.
ഷൊർണൂർ ഒറോംപാടത്ത് ഒ.കെ.മുകുന്ദന്റെയും സാവിത്രിയുടെയും മകളായ ശാലിന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ ഭാര്യയാണ്. പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ നിന്ന് കൊമേഴ്‌സിലും എറണാകുളം ലാ കോളജിൽ നിന്ന് നിയമത്തിലും ബിരുദമെടുത്ത ശാലിന 1999ൽ അഭിഭാഷകയായി എൻറോൾ ചെയ്തു. 2015ൽ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേന്ദ്രസർക്കാരിന്റെ സീനിയർ സ്റ്റാൻഡിംഗ് കോൺസലായും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |