തിരുവനന്തപുരം: സംസ്ഥാനത്തുള്ള പാകിസ്ഥാൻ പൗരന്മാരെ പിണറായി സർക്കാർ ഉടൻ പുറത്താക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീർഘകാല വീസയുള്ളവർക്ക് തുടരാം എന്ന നിലപാട് പോലും അനുവദിക്കരുതെന്നാണ് ബി.ജെ.പി നിലപാട്. ഇക്കാര്യത്തിൽ കോൺഗ്രസും സി.പി.എമ്മും നിലപാട് വ്യക്തമാക്കണം. പഹൽഗാം ഇരകളുടെ കുടുംബാംഗങ്ങൾക്ക് കേന്ദ്രം നീതി ഉറപ്പാക്കുമെന്നും വി. മുരളീധരൻ പറഞ്ഞു. സിറ്റി ജില്ലാ കമ്മിറ്റി പ്രസിഡന്റ് കരമന ജയൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |