ഓയൂർ: മുറ്റം തൂത്തുകൊണ്ടിരുന്ന വൃദ്ധയായ വീട്ടമ്മയ്ക്കും കാൽനട യാത്രക്കാരനായ വൃദ്ധനും പേപ്പട്ടിയുടെ കടിയേറ്റു. പൂയപ്പള്ളി മൈലോട് നെല്ലിപ്പറമ്പിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. നെല്ലിപ്പറമ്പ് സരസ്വതി വിലാസത്തിൽ സരസ്വതിഅമ്മ, വലിയവീട്ടിൽ രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർക്കാണ് കടിയേറ്റത്.
സരസ്വതിഅമ്മയുടെ മുഖത്തും വലതുകണ്ണിലും കൈയിലും കാലിലുമാണ് നായ കടിച്ചത്. ഇവിടെ നിന്ന് ഓടിയ നായ സമീപത്തെ റോഡിലൂടെ നടന്നുപോവുകയിരുന്ന രാജേന്ദ്രൻ ഉണ്ണിത്താന്റെ മുഖത്തും തുടയിലുമാണ് കടിച്ചത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നായയെ ഓടിച്ചത്. സാരമായി പരിക്കേറ്റ സരസ്വതിഅമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും രാജേന്ദ്രൻ ഉണ്ണിത്താനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച് ഐ.ഡി.ആർ.വി വാക്സിനെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |