തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. 1034 തദ്ദേശ സ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 1,26,32,186 പുരുഷന്മാരും 1,40,45,837സ്ത്രീകളും 233 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടെ 2,66,78,256 വോട്ടർമാരാണ് പട്ടികയിൽ. ആഗസ്റ്റ് 7വരെ പരാതികൾ സ്വീകരിക്കും. പുതുതായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകളും ഇതിനൊപ്പം നൽകാം.
ജനസംഖ്യാടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകൾ പുനർനിർണയിച്ചതിന് ശേഷമുള്ള ആദ്യ വോട്ടർ പട്ടികയാണിത്. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. ഡിസംബറിലാകും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. വോട്ടർപട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും sec.kerala.gov.in എന്ന വെബ് സൈറ്റിലും പരിശോധിക്കാം.
ജില്ലകളിലെ വോട്ടർമാർ
(ജില്ല, പുരുഷൻമാർ,സ്ത്രീകൾ,
ട്രാൻസ്‌ജെൻഡേഴ്സ് ക്രമത്തിൽ)
ആലപ്പുഴ........................... 792392, 902942, 11
എറണാകുളം.................. 1202583, 1294778, 32
ഇടുക്കി.............................. 423370, 443644, 5
കണ്ണൂർ.............................. 915410, 1066319, 10
കാസർകോട്.................... 486113, 535857, 7
കൊല്ലം.............................. 987319, 1138256, 19
കോട്ടയം............................ 739094, 800085, 9
കോഴിക്കോട്.................... 1177753, 1302256, 23
മലപ്പുറം............................ 1585822, 1685436, 44
പാലക്കാട്......................... 1071613, 1177120, 19
പത്തനംതിട്ട..................... 471103, 549292, 3
തിരുവനന്തപുരം............ 1272254, 1461405, 21
തൃശ്ശൂർ.............................. 1214595, 1378301, 24
വയനാട്............................. 292765, 310146, 6
ആകെ............................... 12632186, 14045837, 233
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |