കോട്ടാങ്ങൽ : ഗ്രാമപഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജി പി.രാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എ.ടി.സതീഷ് പദ്ധതി വിശദീകരിച്ചു. പരിശീലക ആർ.അഞ്ജന നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ്തി ദാമോദരൻ, അഞ്ജുസദാനന്ദൻ, അഞ്ജലി സുരേഷ്, നീന മാത്യു, വിജ്ഞാന കേരളം പ്രോഗ്രാം മാനേജർ ഡോ.എ.ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |