കോഴിക്കോട്: കഴിഞ്ഞ നാലുമാസത്തിനിടെ കേരളത്തിൽ പേവിഷബാധയേറ്റ് മരിച്ചവർ 13. ഒരു മാസത്തിനിടെ മരിച്ച ആറു പേരിൽ മൂന്നും കുട്ടികളാണ്. 2021 മുതലുള്ള കണക്കുപ്രകാരം വാക്സിനെടുത്തിട്ടും മരിച്ചത് 22 പേർ. ഏറ്റവുമൊടുവിൽ കൊല്ലത്തെ ഏഴു വയസുകാരി നിയ ഫെെസൽ.
ഏപ്രിൽ 9ന് പത്തനംതിട്ടയിൽ പന്ത്രണ്ടുകാരി ഭാഗ്യലക്ഷ്മിയും 29ന് മലപ്പുറത്തെ അഞ്ചു വയസുകാരി സിയ ഫാരിസും മരിച്ചു. ഫെബ്രുവരിയിൽ ആലപ്പുഴയിൽ ഒമ്പതുകാരൻ സാവന്റെ ജീവനുമെടുത്തു. രാജ്യത്തെ പേവിഷ മരണങ്ങളിൽ 60 ശതമാനും 15 വയസിൽ താഴെയുള്ളവരെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഇടവഴിയിലും മറ്റും ഒറ്റയ്ക്ക് കിട്ടുന്ന കുട്ടികളെയാണ് തെരുവുനായ്ക്കൾ കൂടുതലും ആക്രമിക്കുന്നത്. ആക്രമണത്തിനിടെ വീണുപോകുന്നതിനാൽ തലയിലും കഴുത്തിലുമൊക്കെ കടിയേൽക്കുന്നു. ഇത് റാബിസ് വൈറസ് പെട്ടെന്ന് തലച്ചോറിലെത്താനും മരണത്തിനും കാരണമാകുന്നു.
നാലു കൊല്ലത്തിനിടെ പേവിഷബാധയേറ്റുള്ള മരണം കൂടുതൽ തിരുവനന്തപുരത്താണ് (12). ഇടുക്കിയിലാണ് ഏറ്റവും കുറവ് ( ഒന്ന്).
സംസ്ഥാനത്ത് മരണം
2024: 26
2025 ഇതുവരെ: 13
തെരുവുനായ്ക്കൾ
ഇന്ത്യയിൽ 4 കോടി
കേരളത്തിൽ 4 ലക്ഷം
4 വർഷത്തിനിടെ കടിയേറ്റത്
(കേരളത്തിൽ)
17.39 ലക്ഷം പേർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |