മ്യൂണിക്ക് : ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന ജർമ്മൻ ഫുട്ബാൾ താരമെന്ന ടോണി ക്രൂസിന്റെ റെക്കാഡിന് ഒപ്പമെത്തി ബയേൺ മ്യൂണിക്കിന്റെ ഇതിഹാസതാരം തോമസ് മുള്ളർ. ഈ സീസണിനൊടുവിൽ ബയേൺ വിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മുള്ളറുടെ കരിയറിലെ 34-ാം കിരീടമായിരുന്നു ഇത്തവണ ബുണ്ടസ് ലിഗയിലേത്. ബയേണിന്റെ 34-ാമത് ബുണ്ടസ് ലിഗ കിരീടവുമായിരുന്നു ഇത്. ബയേണിന്റെ 13 ബുണ്ടസ് ലിഗ കിരീടനേട്ടങ്ങളിൽ മുള്ളർ പങ്കാളിയായി. യൂറോപ്യൻ ടോപ് 5 ലീഗുകളിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന താരമെന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റയാൻ ഗിഗ്സിന്റെ റെക്കാഡിനൊപ്പവും മുള്ളറെത്തി.
കഴിഞ്ഞ യൂറോകപ്പിന് ശേഷം ജർമ്മൻ ദേശീയ ടീമിൽ നിന്ന് വിരമിച്ച 35കാരനായ മുള്ളർ അടുത്ത സീസണിൽ അമേരിക്കൻ മേജർ സോക്കർ ലീഗിലെ ഏതെങ്കിലുമൊരു ക്ളബിലേക്ക് ചേക്കേറാനാണ് സാദ്ധ്യത.മുള്ളറിനെ ആദരിക്കാനായി പ്രദർശന മത്സരം നടത്തുമെന്ന് ബയേൺ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.
2000ത്തിൽ തന്റെ പത്താം വയസിൽ ബയേണിൽ ചേർന്ന മുള്ളർ ജൂനിയർ തലത്തിൽ 2007വരെ കളിച്ചു.
2008ൽ ഹാംബർഗിനെതിരെയാണ് സീനിയർ ടീമിൽ അരങ്ങേറിയത്.
സീനിയർ തലത്തിൽ ബയേണിനായി മാത്രം കളിച്ചിട്ടുള്ള മുള്ളർ ക്ലബിനായി 625 മത്സരങ്ങളിൽ 227 ഗോളുകൾ നേടി.
ബുണ്ടസ് ലിഗയിൽ മാത്രം 501 മത്സരങ്ങളിൽ നിന്ന് 150 ഗോളുകൾ. 273 അസിസ്റ്റുകളും നൽകി.
ബയേണിനൊപ്പം 34 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 13 ബുണ്ടസ് ലിഗ കിരീടങ്ങളും 2 ചാമ്പ്യൻസ് ലീഗ് ട്രോഫിയും ഇതിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |