ന്യൂഡൽഹി: ചെങ്കോട്ടയുടെ അവകാശം കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഗൾ ചക്രവർത്തി ബഹാദൂർ ഷാ സഫറിന്റെ വംശപരമ്പരയിലുള്ള സുൽത്താന ബീഗം നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന,ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ചെങ്കോട്ട മാത്രമാക്കിയതെന്ത്,ഫത്തേപൂർ സിക്രി കൂടി ചോദിക്കാമായിരുന്നല്ലോ? അത് ഒഴിവാക്കിയതെന്ത്? -എന്നിങ്ങനെയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. തെറ്രിദ്ധരിപ്പിക്കുന്ന ഹർജിയെന്നും വിമർശിച്ചു. ഡൽഹി ഹൈക്കോടതി ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഹർജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. ചെങ്കോട്ട നിയമവിരുദ്ധമായി കേന്ദ്രസർക്കാർ കൈവശപ്പെടുത്തിയിരിക്കുന്നു. ഇത് വിട്ടുകിട്ടണം. ഇത്രയും കാലം കൈവശം വച്ചതിന് തനിക്ക് നഷ്‌ടപരിഹാരം വേണമെന്നും സുൽത്താന ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |