ചവറ: ചവറ നിയോജകമണ്ഡലത്തിലെ തിരക്കേറിയ മാർക്കറ്റുകളിലൊന്നായ കാവനാട് പബ്ലിക് മാർക്കറ്റ് ആധുനിക സംവിധാനങ്ങളോടെ പുനർനിർമ്മിച്ച് നവീകരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ ശിലാസ്ഥാപനം നടത്തി. പുതിയ മാർക്കറ്റിനായി കിഫ്ബിയിൽ നിന്ന് 2.95 കോടി രൂപ അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിർമ്മാണം വൈകി. നിലവിലുള്ള മാർക്കറ്റ് പൊലീസ് സ്റ്റേഷന് സമീപം പി.ഡബ്ല്യു.ഡി പുറമ്പോക്ക് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ശിലാസ്ഥാപനചടങ്ങിൽ മേയർ ഹണി ബഞ്ചമിൻ അദ്ധ്യക്ഷയായി. ഡെപ്യുട്ടി മേയർ ജയൻ, മുൻ ഡെപ്യുട്ടി മേയർ കൊല്ലം മധു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ യു.പവിത്ര, കൺസിലർമാരായ പുഷ്പാംഗദൻ, ആശ, ദീപു ഗംഗാധരൻ, എക്‌സിക്യുട്ടീവ് എൻജിനീയർ ഷീലു, യു.വി.വിനോദ്, എസ്. സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |