തിരുവനന്തപുരം: ചെലവില്ലാതെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാൻ അവസരം. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക അംഗീകാരം നേടിയ WHI ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യക്ലാസുകൾ തിരുവനന്തപുരം ജവഹർ നഗറിൽ ആരംഭിക്കുന്നു. പ്രായപരിധിയില്ല. ഹൈസ്കൂൾ കഴിഞ്ഞ കുട്ടികൾ, കോളേജ് വിദ്യാർത്ഥികൾ,പാർടേം വർക്കേ്സ്, വീട്ടമ്മമാർ എല്ലാ വിഭാഗക്കാർക്കും പങ്കെടുക്കാം. പ്രാവീണ്യം തെളിയിക്കുന്നവർക്ക് WHI- യുടെ സെന്റർ ഫോർ യൂത്ത് സ്റ്റഡീസ് നൽകുന്ന സർട്ടിഫിക്കറ്റുകൾ ലഭിക്കും.
ഗ്രാമർ,വൊക്കാബുലറി, ഇംഗ്ലീഷിൽ സംസാരിക്കാൻ സഹായകമായ പ്രത്യേക സെഷനുകൾ, റോൾ പ്ളേ , ഗെയിമുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, ഇന്റർവ്യൂ പരിശീലനം, ഇമെയിൽ - റിസ്യൂമെ ഡ്രാഫ്റ്റിംഗ് തുടങ്ങിവ ക്ലാസുകളിൽ ഉൾപ്പെടുത്തും. പരിശീലനം സൗജന്യമായി നൽകപ്പെടുന്നു എന്നതാണ് പ്രധാന ആകർഷണം. ക്ലാസ് സമയം ഫ്ലെക്സിബിൾ ആയിരിക്കും. ക്ലാസുകൾ 10 മുതൽ ആരംഭിക്കും. ലിമിറ്റഡ് സീറ്റുകളിലേക്കായിരിക്കും ആദ്യ പ്രവേശനം. താത്പര്യമുള്ളവർ ഉടൻ തന്നെ 8714362110, 8891143900 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |