ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ,വിശ്വകർമ്മ, മുസ്ലീം) (കാറ്റഗറി നമ്പർ 497-501/2024), യു.പി.സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം) (കാറ്റഗറി നമ്പർ 502/2024-എൽ.സി./എ.ഐ., 519/2024), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 518/2022) എന്നീ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ
251/2024, 613/2024), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ അനലിസ്റ്റ് (കാറ്റഗറി നമ്പർ 131/2024) എന്നീ തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |