റാന്നി : പൂവൻമല പുറമ്പാറത്തടം മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്നും മിനി കുടിവെള്ള പദ്ധതി ആരംഭിക്കണമെന്നും സി.പി.ഐ അങ്ങാടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പി.അനീഷ്, സി.ആർ.മനോജ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂർ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗൺസിലംഗങ്ങളായ ടി.ജെ.ബാബുരാജ്, ലിസി ദിവാൻ, എം.വി.പ്രസന്നകുമാർ, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ വി.ടി.ലാലച്ചൻ, ആർ.നന്ദകുമാർ, പി.എസ് സതീഷ് കുമാർ, ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി ജോർജ് മാത്യു, അസി.സെക്രട്ടറിയായി രാജേഷ് ഉന്നക്കാവിൽ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |