കോഴിക്കോട്; കോഴിക്കോട് സി.എം.ഐ പബ്ലിക് സ്കൂളിൽ നടന്ന പ്രഥമ ഗ്ലോക്കൽ കപ്പ് അഖിലേന്ത്യാ ഇന്റർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റിലെ അണ്ടർ 14,അണ്ടർ 17 വിഭാഗങ്ങളിൽ പ്രൊവിഡൻസ് എച്ച്.എസ്.എസ് കിരീടം നേടി. കണ്ണൂർ സ്പോർട്സ് ഡിവിഷനെ യഥാക്രമം 37-25 , (15-7) എന്നീ സ്കോറുകൾക്കാണ് ഫൈനലിൽ പ്രൊവിഡൻസ് പരാജയപ്പെടുത്തിയത്.
അണ്ടർ 12 പെൺകുട്ടികളുടെ വിഭാഗത്തിൽ വിബ്ജിയോർ ഹൈ ഗോർഗോണും അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് സിൽവർഹിൽസ് എച്ച്.എസ്.എസും കിരീടം നേടി. അണ്ടർ 14 ഡിവിഷനിൽ ഭരത് മാതാ സ്കൂളിനെ 16-9ന് പരാജയപ്പെടുത്തി ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ കിരീടം നേടി.
അണ്ടർ 12 കിരീടം സിൽവർ ഹിൽ പബ്ലിക് സ്കൂളിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |