ചവറ: സംസ്ഥാനത്ത് പേപ്പട്ടി ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ പേപ്പട്ടികളെ നിയന്ത്രിക്കാനോ കുട്ടികളുടെ ജീവന് സുരക്ഷ നൽകാനോ സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമില്ലെന്നും കുട്ടികളെ പേപ്പട്ടി ശല്യത്തിൽ നിന്ന് രക്ഷിക്കാൻ ബാലാവകാശ കമ്മിഷൻ ഇടപെടണമെന്നും കെ.പി.എസ്.ടി.എ ചവറ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പേവിഷ വാക്സിൻ എടുത്തിട്ടും കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സ്കൂൾ തുറക്കുന്ന വേളയിൽ വിദ്യാർത്ഥികൾക്ക് പേപ്പട്ടി ശല്യത്തിൽ ഭയമില്ലാതെ സ്കൂളിൽ പോകാനുള്ള സാഹചര്യമൊരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉപജില്ലാ പ്രസിഡന്റ് ഉണ്ണി ഇലവിനാൽ , സെക്രട്ടറി റോജാ മാർക്കോസ് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |