കൊട്ടാരക്കര: തലച്ചിറയിൽ എം.ഡി.എം.എയുമായി വിദ്യാർത്ഥി സംഘടനാ നേതാവ് പുനലൂർ വെഞ്ചേമ്പ് ബിനു മൻസിലിൽ മുഹ്സിൻ(20) പിടിയിലായ സംഭവത്തിൽ കൂട്ടുപ്രതികൾ അറസ്റ്റിൽ. പുനലൂർ വെഞ്ചേമ്പ് നെല്ലിക്കുന്നം ദാറുൾ സലാം വീട്ടിൽ ഫായിസ്(19), കരുനാഗപ്പള്ളി ആലുംകടവ് നമ്പരുവിക്കാല മണ്ടനാത്ത് വീട്ടിൽ അബ്ദുൾ മിൻഹാജ്(21) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 22ന് കൊട്ടാരക്കര തലച്ചിറയ്ക്ക് ജംഗ്ഷന് സമീപം വച്ച് ഡാൻസാഫ് ടീമും കൊട്ടാരക്കര പൊലീസും ചേർന്ന് മുഹ്സിനെ അറസ്റ്റ് ചെയ്തിരുന്നു. 18 ഗ്രാം എം.ഡി.എം.എ അന്ന് കണ്ടെടുത്തിരുന്നു. പൊലീസിനെക്കണ്ട് കാറിൽ രക്ഷപ്പെട്ടവരാണ് ഫായിസും അബ്ദുൾ മിൻഹാജും. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |