കൊച്ചുകുട്ടികളുടെ പല ഉത്തരക്കടലാസുകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സിനിമാ കഥകൾ വരെ ഉത്തരക്കടലാസിലെഴുതിയ വിരുതന്മാരുണ്ട്. ഇവിടെ ഒരു കൊച്ചുകുട്ടി ഹോം വർക്കായി നൽകിയ ചോദ്യങ്ങൾക്കെഴുതിയ ഉത്തരം ഒരു കമ്പനിക്ക് തന്നെ വലിയൊരു പരസ്യമായി മാറിയിരിക്കുകയാണ്.
ദക്ഷ് എന്ന വിദ്യാർത്ഥിയുടെ ഹോം വർക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭക്ഷണത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങളെല്ലാം. ഫ്രൂട്ട്സ് വാങ്ങാറുണ്ടോ, വെജിറ്റബിൾസ് വാങ്ങാറുണ്ടോ, അരി വാങ്ങാറുണ്ടോ, ബ്രഡ് വാങ്ങാറുണ്ടുണ്ടോ, മീൻ വാങ്ങാറുണ്ടോ, പഞ്ചസാര വാങ്ങാറുണ്ടോ, ഗോതമ്പ് വാങ്ങാറുണ്ടോ, വെളിച്ചെണ്ണ വാങ്ങാറുണ്ടോ, പരിപ്പ് വാങ്ങാറുണ്ടോ, പാല് വാങ്ങാറുണ്ടോ, ധാന്യങ്ങൾ വാങ്ങാറുണ്ടോ എന്നീ ചോദ്യങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്.
ഇതിൽ മീൻ ഒഴികെ ബാക്കി എല്ലാത്തിനും ഉണ്ട് എന്ന് കുട്ടി മറുപടി നൽകി. എവിടെ നിന്നാണ് വാങ്ങാറെന്നും ചോദിച്ചിരുന്നു. അതിനെല്ലാം ബ്ലിൻകിറ്റ് എന്നായിരുന്നു മറുപടി. ഇതുകണ്ട് അദ്ധ്യാപകരും ആദ്യം അമ്പരന്നു. കുട്ടിയുടെ അമ്മ അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.
സംഭവം വളരെപ്പെട്ടന്ന് തന്നെ വൈറലായി. ഇത് ബ്ലിൻകിറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് ബ്ലിൻകിറ്റും പങ്കുവച്ചിട്ടുണ്ട്. പിന്നാലെ കമ്പനിക്ക് ഇതിലും വലിയ പരസ്യം ഇനി കിട്ടാനില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഓൺലൈൻ ഷോപ്പംഗ് സൈറ്റാണ് ബ്ലിൻകിറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |