കോട്ടയം: ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും ചേർന്ന് വാഴൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാതല ഹോമിയോപ്പതി ദിനാചരണം നടത്തും. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ 13ന് രാവിലെ പത്തിന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടവേലിൽ അദ്ധ്യക്ഷത വഹിക്കും. ആർത്തവവിരാമം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ ഡോ. അശ്വതി ബി.നായരും, ഹോമിയോപ്പതി വകുപ്പിന്റെ സ്‌പെഷ്യാലിറ്റി പ്രോജക്ടുകളെക്കുറിച്ച് ഡോ. അപ്പു ഗോപാലകൃഷ്ണനും, ലഹരി വിരുദ്ധ ബോധവത്കരണത്തേക്കുറിച്ച് പൊൻകുന്നം സിവിൽ എക്‌സൈസ് ഓഫീസർ കെ.എ. നവാസും ക്ലാസുകൾ നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |