കൊച്ചി: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച സംവാദത്തിൽ മൂലമ്പിള്ളി സമരവുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം മഹാരാജാസ് കോളേജിന്റെ മുൻ പ്രിൻസിപ്പൽ പ്രൊഫ.കെ. അരവിന്ദാക്ഷൻ നിർവഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക് അദ്ധ്യക്ഷനായി.
മൂലമ്പിള്ളി റീഹാബിലിറ്റേഷൻ പാക്കേജ് കോ- ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളുത്തങ്കൽ സംവാദം നയിച്ചു. മൂലമ്പിള്ളി ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്കൽ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ട്രഷറർ പി.ജെ. ജോയ്‌സൺ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |