കൊച്ചി: 2024-2025 അദ്ധ്യയന വർഷം മാർച്ചിൽ നടത്തിയ പത്താം ക്ളാസ്, ടി.എച്ച്.എസ്.എൽ.സി, ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിലെ പത്താം ക്ലാസ് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2024-2025ൽ കായിക വിനോദമത്സരങ്ങളിൽ ദേശീയ സംസ്ഥാനതലങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് ക്യാഷ് അവാർഡിനുള്ള അപേക്ഷകളും മത്സ്യബോർഡ് ഫിഷറീസ് ഓഫീസുകളിൽ നൽകണം. വിവരങ്ങൾക്ക് മത്സ്യബോർഡിന്റെ ഫിഷറീസ് ഓഫീസുമായോ മേഖല ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ: 0484-2396005. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |